---
title: "തലശേരിയിൽ ബസിടിച്ച് കാൽനടയാത്രക്കാരന് പരിക്ക് ; അപകടത്തെ തുടർന്ന് ഇറങ്ങി ഓടിയ ബസ് ഡ്രൈവറായ മനേക്കര പന്ന്യന്നൂർ സ്വദേശി ട്രെയിനിടിച്ചു മരിച്ചു."
english_title: "Pedestrian injured in bus collision in Thalassery; Manekkara, a native of Pannyannoor, who was a bus driver who got down after the accident, died after being hit by a train"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161442/Pedestrian injured in bus collision in Thalassery; Manekkara, a native of Pannyannoor, who was a bus driver who got down after the accident, died after being hit by a train"
published_at: "2023-11-11T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654fa1cb5f37c_IMG-20231111-WA0121.jpg"
keywords: []
---

# തലശേരിയിൽ ബസിടിച്ച് കാൽനടയാത്രക്കാരന് പരിക്ക് ; അപകടത്തെ തുടർന്ന് ഇറങ്ങി ഓടിയ ബസ് ഡ്രൈവറായ മനേക്കര പന്ന്യന്നൂർ സ്വദേശി ട്രെയിനിടിച്ചു മരിച്ചു.

> **Lead Summary:** തലശേരിയിൽ ബസിടിച്ച് കാൽനടയാത്രക്കാരന് പരിക്ക് ; അപകടത്തെ തുടർന്ന് ഇറങ്ങി ഓടിയ ബസ് ഡ്രൈവറായ മനേക്കര പന്ന്യന്നൂർ സ്വദേശി ട്രെയിനിടിച്ചു മരിച്ചു.

## Article Content

തലശേരിയിൽ ബസിടിച്ച് കാൽനടയാത്രക്കാരന് പരിക്ക് ; അപകടത്തെ തുടർന്ന് ഇറങ്ങി ഓടിയ ബസ് ഡ്രൈവറായ മനേക്കര പന്ന്യന്നൂർ സ്വദേശി ട്രെയിനിടിച്ചു മരിച്ചു.

മനേക്കര പന്ന്യന്നൂർ സ്വദേശി ജിജിത്താണ് ദാരുണമായി മരിച്ചത്. തലശേരി പെട്ടിപ്പാലം കോളനിയിലാണ് അപകടം.

റോഡ് മുറിച്ചു കടക്കുന്നതിനിടെ മുനീർ എന്നയാൾക്ക് KL-13- S-4725 നമ്പർ ബസ് ഇടിച്ചു പരിക്കേൽക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ ഇറങ്ങി റെയിൽവെ ട്രാക് ഭാഗത്തേക്ക് ഓടി രക്ഷപ്പെടുന്നതിനിടെ തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന മെമു തട്ടി മരണപ്പെടുകയുമായിരുന്നു. ബസ് ന്യൂ മാഹി പോലീസ് കസ്റ്റഡിയിൽ എടുത്തു. മുനീറിൻ്റെ പരിക്ക് ഗുരുതരമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161442/Pedestrian injured in bus collision in Thalassery; Manekkara, a native of Pannyannoor, who was a bus driver who got down after the accident, died after being hit by a train)